Wednesday, September 5, 2012

ദൈവ കണം: അറിഞ്ഞതും അറിയേണ്ടതും

    ജിദ്ധയിലെ പ്രമുഖ മത സാംസ്കാരിക സങ്ങടനയായ ഐ ഡി സി കഴിഞ്ഞ ആഴ്ച സംഗടിപ്പിച്ച  വന്‍ കാലിക പ്രസക്തിയുള്ള ഒരു  സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയതിലുള്ള സന്തോഷം എന്‍റെ കൂട്ടുകാരുമായി ഞാന്‍ ഇവിടെ പങ്കു വെക്കട്ടെ..അതോടൊപ്പം ഇത്തരം ഒരു വേദിയിലേക്ക് എന്നെ ക്ഷണിച്ച ഐ ഡി ചീഫ് പട്രന്‍ കെ ടി എം കുട്ടി സാഹിബ്‌,അദേഹത്തിന് എന്നെ പരിചയപ്പെടുത്തിയ ജലീല്‍ കണ്ണമംഗലം എന്നിവരോട് ആഴത്തിലുള്ള നന്ദിയും ക്രിതക്ഞ്ഞതയും പങ്കു വെക്കാനും ഞാന്‍ ഈ അവസരം വിനിയിഗിക്കട്ടെ ...

        ഐ എസ് ആര്‍ ഓ മുന്‍ ശാസ്ത്രക്ജനും പ്രമുക ഫിസിസ്റ്റും (ഫിസിക്സില്‍ ആഴത്തില്‍ ഗവേഷണം നേടിയ വ്യക്തി ) മലയാളിയും ആയ ഡോക്ടര്‍ പി എം അബ്ദുസ്സലാം ആയിരുന്നു വിഷയം അവതരിപ്പിച്ചത്.പത്ര വാര്‍ത്തകളില്‍ നിന്നും ദൈവ കണം എന്ന് പേര് കേട്ട് അന്തം വിട്ടു നിന്നിട്ടുള്ള ,അതെ സമയം അതിന്‍റെ യാതാര്‍ത്ഥ്യം അറിയാന്‍ മനസ്സ് വെമ്പുന്ന ഒരു വന്‍ ജനക്കൂട്ടം അവിടെ തടിച്ചു കൂടിയത് ഡോക്ടര്‍ അബ്ദുസ്സലാം സാറില്‍ നിന്നും അത് നേരിട്ട് മനസ്സിലാക്കാം എന്നുള്ള ആഗ്രഹത്തോടെ തന്നെയായിരിക്കണം..

   രണ്ടായിരത്തി പന്ത്രണ്ടുജൂലായ്‌ നാലിന് പത്ര മാധ്യമങ്ങളില്‍ കൂടി പുറത്ത് വന്ന "ദൈവ കണം സ്ഥിരീകരിച്ചു" എന്ന  വാര്‍ത്ത അന്ന് മുതലേ മനസ്സില്‍ ഒരു നൂറു ചോദ്യങ്ങള്‍ മുളപ്പിച്ചിരുന്നു .ഉത്തരം നല്‍കി മനസ്സിനെ ശാന്തമാക്കാന്‍ അറിയാവുന്ന വ്യക്തികളെയും മാര്‍ഗങ്ങങ്ങളെയും സമീപിച്ചുവെങ്കിലും സംത്രിപ്തമല്ലാത്ത ഉത്തരങ്ങള്‍ മനസ്സിന് സമ്മാനിച്ചത് സംശയങ്ങളുടെ ശാക്തീകരണം അല്ലാതെ മറ്റൊന്നുമായിരുന്നില്ല..എന്നാല്‍ സമാനമായ കാര്യങ്ങളില്‍ നേരിട്ട് പങ്കു വഹിച്ചിട്ടുള്ള ഡോക്ടര്‍ അബ്ദുസലാം സാറിന്റെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതോടെ മിക്ക ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയ പരീക്ഷാര്തിയുടെ സന്തോഷത്തോടെയാണ് ജിക്ഞാസയോടെ അവിടെ കൂടിയ പുരുഷരം  പിരിഞ്ഞിട്ടുണ്ടാവുക  എന്ന് ഞാന്‍ മനസ്സിലാക്കുന്നു ..

   ഒരു പൊട്ടിതെറിയില്‍ നിന്നും പ്രബന്ജം ഉത്ഭവിച്ചു എന്നും ആ പൊട്ടിതെറിയെ  തുടര്‍ന്ന് രൂപപ്പെട്ട വിവിധ  കണങ്ങള്‍ ചേര്‍ന്ന് ഭൂമിയുല്പ്പെടെയുള്ള ഗ്രഹങ്ങളും മറ്റും രൂപപ്പെട്ടു എന്നുമായിരുന്നല്ലോ കാലങ്ങളായി നമ്മള്‍ പഠിച്ചു വന്നിട്ടുള്ളത്..എന്നാല്‍ ആ പൊട്ടിത്തെറിക്ക് പ്രേരകമായ ഊര്‍ജ്ജം എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നും അതിനെ തുടര്‍ന്ന് രൂപപ്പെട്ട വിവിധ കണങ്ങളെ സംയോജിപ്പിക്കുന്ന  ആ കണം അഥവാ പാര്‍ട്ടിക്കിള്‍ എന്തായിരുന്നു എന്നുമുള്ള ചോദ്യങ്ങള്‍ ശാസ്ത്ര ലോകത്തെ അലട്ടിക്കൊണ്ടെയിരുന്നു..ആ ഉത്തരത്തിനു വേണ്ടി കാലങ്ങളായി ശ്രമിക്കുന്ന ശാസ്ത്ര ലോകത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍ ദൈവ കണം ആയതില്‍ ശാസ്ത്ര ലോകത്തേക്കാള്‍ സന്തോഷിചിരിക്കുക മതങ്ങള്‍ ആയിരിക്കും എന്നതില്‍ തര്‍ക്കമില്ല..കാരണം വിവിധ മതങ്ങള്‍ പ്രബന്ജ ഉല്‍പത്തിയുടെ വിവരങ്ങള്‍ പങ്കു വെച്ചപ്പോഴും അതിനെ പൂര്‍ണ്ണമായും ശരി വെക്കാന്‍ ശാസ്ത്ര ലോകം മടിച്ചു നിന്നിരുന്നു... ഈ ശാസ്ത്രങ്ക്ജരും ദൈവ വിശ്വാസികളായിരുന്നിട്ടും..

        സ്വിട്സര്‍ലാന്റിലെ ജനീവക്കടുത് ഭൂമിക്കുള്ളിലായി ലാര്‍ജ് ഹെട്രോണ്‍ കൊലീടര്‍ എന്ന പരീക്ഷണ പേടകം ഒരുക്കാന്‍ യൂറോപ്യന്‍ ഒര്‍ഗനൈസശന്‍ ഫോര്‍ നൂക്ലിയര്‍ റിസേര്‍ച് (CERN)ചിലവഴിച്ചത് പത്തു വര്‍ഷങ്ങളും എണ്ണിയാല്‍ തീരാത്ത കോടികളും ആയിരുന്നു..സ്ഫോടനത്തിന് ഹേതുവായ ഊര്‍ജ്ജം പ്രോടോണ്‍ കണങ്ങളെ തമ്മില്‍ കൂട്ടിയിടിപ്പിക്കുന്നതിലൂടെ വിഘടിപ്പിക്കാന്‍ കഴിയുമോ എന്നായിരുന്നു പ്രധാനമായും ശാസ്ത്രങ്ക്ജന്മാര്‍ കണ്ടെത്താന്‍ ശ്രമിച്ചത്   ..അങ്ങനെ രണ്ടായിരത്തി എട്ടു സെപ്തംബര്‍ പത്തിന് ആറ്റത്തിന്റെ അടിസ്ഥാന ഘടഗങ്ങളില്‍ ഒന്നായ പ്രോടോണ്‍ കണത്തെ കൊളീഡറിലൂടെ  വിജയകരമായി കടത്തി വിടാന്‍ ശാസ്ത്രക്ഞ്ഞന്മാര്‍ക്ക് കഴിഞ്ഞുവെങ്കിലും ഹീലിയം ഗ്യാസ് അപ്രതീക്ഷിതമായി പുറം തള്ളപ്പെട്ടതിനെതുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഒന്‍പതു ദിവസങ്ങള്‍ക്കു ശേഷം താല്‍ക്കാലികമായി പരീക്ഷണം നിര്‍ത്തി വെച്ചു...തകരാറുകള്‍ പരിഹരിക്കപ്പെട്ടതിനു ശേഷം പരീക്ഷണങ്ങള്‍ തുടര്‍ന്നു വരവേ രണ്ടായിരത്തി ഒന്‍പതു നവംബര്‍ ഇരുപതിന് വീണ്ടും പ്രോടോണ്‍ കണങ്ങളെ കൊളീട റിലൂടെ കടത്തി വിടുകയും മൂന്നു ദിവസങ്ങള്‍ക്കു ശേഷം പ്രോടോണ്‍ ബീമുകള്‍ തമ്മില്‍ കൊളീടറില്‍ വെച്ചു കൂട്ടിയിടിക്കുകയും ചെയ്തു.... അതായിരുന്നു റികോര്‍ട് ചെയ്യപ്പെട്ട ആദ്യത്തെ കൂട്ടിയിടി എങ്കിലും രണ്ടായിരതിപത്ത് മാര്‍ച് മുപ്പതിന് വിജയകരമായി പര്യവസാനിച്ചതായിരുന്നു ഏറ്റവും ശക്തിയേറിയ പ്രോടോണ്‍ കൂട്ടിയിടി...അതോടെ പുതു ജീവന്‍ വെച്ച CERN പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു..

     അങ്ങനെ രണ്ടായിരത്തിപന്ത്രണ്ട് ജൂലായ്‌ നാലിന് ലാര്‍ജ് ഹെട്രോണ്‍ കൊളീടറിലെ CMS, ATLAS ടീമുകള്‍ തങ്ങളുടെ ആ കണ്ടെത്തല്‍ ലോകത്തോടായി തുറന്നു പറഞ്ഞു...പ്രോടോണുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ചു കണ്ടെത്താന്‍ ശ്രമിച്ച ആ പാര്‍ട്ടിക്കിള്‍ കണ്ടെത്തിയിരിക്കുന്നു..പക്ഷെ അതിലെ കണങ്ങളെ(Sticky Field) ഇനിയും വേര്‍തിരിച്ചെടുക്കാന്‍ തങ്ങള്‍ക്കു സാധിച്ചിട്ടില്ല ...അങ്ങനെ വിധി വൈപര്യീതം എന്നോണം അര്‍ഹിച്ച പേര് തന്നെ ആ കണത്തിനു കിട്ടി ...ഗോഡ്സ് പര്ട്ടിക്കില്‍ അഥവാ ദൈവ കണം .(Higgs Bosson Particle or Gods Particle)...

   അതായത് ഒരു പൊട്ടിത്തെറിയെതുടര്‍ന്നു രൂപപ്പെട്ട വിവിധയിനം കണങ്ങള്‍ കൂടിച്ചേര്‍ന്നു ഭൂമിയും മറ്റു ഗ്രഹങ്ങളും രൂപം കൊണ്ട് എന്ന് പറയുന്ന ശാസ്ത്രക്ഞ്ഞന്മാര്‍ മേല്പറഞ്ഞ വിവിധയിനം കണങ്ങള്‍ കൂടിച്ചേരാന്‍ സഹായകമായ ആ പര്‍ട്ടിക്കുലര്‍ വസ്തുവിനെ (Sticky Field) ദൈവത്തിനു തന്നെ വിട്ടു കൊടുത്തു എന്ന് പരോക്ഷമായി പറയാം...ഒടുവില്‍ മതങ്ങള്‍ പറഞ്ഞതിന് കോളീടര്‍  ടീം ഒരു ഉറപ്പ് നല്‍കുന്നതില്‍ എത്തി കാര്യങ്ങള്‍ എന്ന് വിവക്ഷ ......പ്രബന്ജം ഒരു ഉത്തരം ആണെങ്കില്‍ അതിന്‍റെ ചോദ്യം എന്തായിരിക്കും എന്ന CERN ഉയര്‍ത്തിയ ചോദ്യം അവസാനം ദൈവത്തിലേക്ക് തന്നെ മടങ്ങി എന്ന് വേണമെങ്കിലും പറയാം ..ദൈവ കണം സത്യമായാലും മിഥ്യ ആയാലും ദൈവ വിശ്വാസികളായ ലോകത്തെ ഭൂരിപക്ഷം പേര്‍ക്കും ദൈവത്തെ സ്തുതിക്കാനും വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് ദൈവ വിചാരം ഉണ്ടാകാനുമുള്ള ഒരു അവസരംകൂടി കിട്ടി എന്ന് നമുക്ക് പ്രത്യാശിക്കാം.....

        

Thursday, August 30, 2012

നാം ഉച്ചകോടി : നവ ലോക പിറവി സ്വപ്നങ്ങളില്‍ മാത്രം ..




അണ്വായുധ നിര്‍മാണത്തിന്റെ പേരില്‍ തെഹ്രാന്റെ ആകാശത്തേക്ക് ഇസ്രായേലിന്റെ കാര്‍മികത്വത്തില്‍ പടിഞ്ഞാറന്‍ ശക്തികള്‍ ഉരുട്ടി വിട്ട കാര്‍മേഗങ്ങളെ തല്‍കാലതെക്കെങ്കിലും തടഞ്ഞു നിര്‍ത്താന്‍ ഇപ്പോള്‍ നടക്കുന്ന ചേരി ചേരാ ഉച്ച കോടിക്ക് പ്രാപ്തിയുണ്ടോ എന്നത് സംശയകരമാനെങ്കിലും യാങ്കി അമ്മാവന്റെയും കൂട്ട് പിനയാലുകളുടെയും കണ്നുരുട്ടലുകളെ ഭാഗികമായി എങ്കിലും അവഗണിച്ചു കൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു എന്‍ സെക്രടറി ബാന്‍ കി മൂനും ഇറാനില്‍ എത്തിയിട്ടുള്ളത് എന്ന് പശ്ചിമേഷ്യയില്‍ സമാധാനം പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യാശിക്കാം..

     1961 ചേരി ചേരാ പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ ദീര്‍ഘ ദര്ഷികലായ അഞ്ചു ലോക നേതാക്കള്‍ ബല്ഗ്രെടില്‍ ഒരുമിച്ചു കൂടിയപ്പോള്‍,ശീത സമരത്തെ തുടര്‍ന്ന് ഇരു ചേരികളായി വിഭജിക്കപ്പെട്ടിരുന്ന വന്‍ ശക്തികള്‍ക്കു ഒരു കൂട്ടം വിവേക മതികലായ ഭരണാധികാരികളില്‍ നിന്നുള്ള നല്ല ഒരു മറുപടിയും നിക്ഷ്പക്ഷമായി ചിന്തിക്കാന്‍ പക്വത നേടിയിരുന്ന മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഒരു സുരക്ഷിത ചെരിയുമായിരുന്നു സൃഷ്ടിക്കപ്പെട്ടത് ..ലോക മഹാ യുദ്ധങ്ങളില്‍ വിറങ്ങലിച്ചും സമാധാന്ന ജീവിതം സ്വപ്നം കണ്ടും കഴിഞ്ഞിരുന്ന മൂന്നാം ലോക രാജ്യങ്ങള്‍ക്ക് പുതു ലോക ക്രമത്തെ കുറിച്ച് സ്വപ്നം കാണാന്‍ ഊര്‍ജ്ജം പകരുന്നതായിരുന്നു ആ ചുവടു വെപ്പ്.അതിന് നിര്‍മാനാത്മാകമായ നേത്രത്വം നല്‍കിയതാവട്ടെ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവും ഈജിപ്റ്റ്‌ പ്രസിടന്റ്റ് ആയിരുന്ന ജമാല്‍ അബ്ദുനസര്‍ ഉം ചെര്നായിരുന്നു.

     എന്നാല്‍ സോവിയറ്റ് യൂണിയന്റെ ശിധിലീകരണവും അതിന് പകരമാകാന്‍ അവശിഷ്ട റഷ്യക്ക് കഴിയാതെ വന്നതും ലോകത്തിന്‍റെ തന്നെ മേല്‍ നിത്യ ശാപവും തീമാഴയുമായ് വര്ഷിക്കുമാറുള്ള ഏക ദ്രുവ വര്‍ത്തമാന കാല ദുരന്തത്തിലേക്ക് വഴി വെക്കുകയായിരുന്നു.അതിന്‍റെ തിക്ത ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതും ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആയി യിരുന്നു..ദൈവം  കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ പ്രകൃതി വിഭവങ്ങള്‍ അതിന് പ്രത്യക്ഷമോ പരോക്ഷമോ ആയ കാരണങ്ങള്‍ ആയി ഭാവിച്ചു എന്ന് മാത്രം.ചേരിചേരാ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തദവസരങ്ങളില്‍ പാളിച്ച നിക്ഷ്പക്ഷതയില്ലയ്മയും മൌനവും ആഗോള സാമ്പത്തിക മാന്ദ്യം,പ്രകൃതി വിഭവങ്ങളുടെ തെറ്റായ വിതരണം ചെയ്യപ്പെടല്‍,കടുത്ത ദാരിദ്ര്യം തുടങ്ങി  ഇന്ന് പല തരത്തില്‍ ലോക ജനത മുഴുവന്‍ അനുഭവിക്കേണ്ട ഒരു ദുരന്ത പര്യവസാനതിലെക്കാന് കൊണ്ടെതിചിട്ടുള്ളത്.
  
    സെപ്തംബര്‍ പതിനൊന്നു ആക്രമണത്തോടെ ഐക്യ രാഷ്ട്ര സഭയെ പോലും നോക്ക് കുത്തികലാക്കി ലോകം പൂര്‍ണമായും അമേരിക്കന്‍ പക്ഷത്തേക്ക് കേന്ദ്രീകരിക്കപ്പെട്ടു..അവിടെ നീതിക്കോ നിക്ഷ്പക്ഷതക്കോ സ്ഥാനമുണ്ടായിരുന്നില്ല..ജീവിക്
കണോ അതോ മരിക്കണോ എന്നുള്ള ഗുണ്ടാ ഗ്രന്ഥങ്ങളിലെ ചോദ്യം അന്താരാഷ്‌ട്ര തലത്തില്‍ അമേരിക്കയും സക്യ കക്ഷികളും ഉയര്‍ത്തി വിട്ടപ്പോള്‍, രാഷ്ട്രീയ അധികാരങ്ങള്‍ക്കും നിലനില്പുകള്‍ക്കും വേണ്ടി ആര്‍ക്കു വേണമെങ്കിലും ദാസ്യ വേല ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തി എടുത്തിരുന്ന നട്ടെല്ലും കാഴ്ചപ്പാടും നഷ്ടപ്പെട്ട ഭരണാധികാരികള്‍ മൂന്നാം ലോക രാജ്യങ്ങളെ യാങ്കി ചേരിയിലെ കൂറുള്ള പട്ടികള്‍ ആക്കിയതിലൂടെ ചേരി ചേരാ പ്രസ്ഥനതിന്റെയെന്നല്ല ഐക്യ രാഷ്ട്ര സഭയുടെ പോലും വില റബ്ബര്‍ സ്റ്റാമ്പുകളെക്കാള്‍ ഇടിഞ്ഞു വീഴുകയും ഐക്യ രാഷ്ട്ര സഭയുടെ പൂര്‍ണ നിയന്ത്രണം രക്ഷ സമിതി എന്ന പടിഞ്ഞാറന്‍ താല്പര്യക്കരാല്‍ മാത്രം നിയന്ത്രിക്കപ്പെടുകയും നയങ്ങള്‍ തീരുമാനിക്കപ്പെടുകയും ചെയ്തു.ഐക്യ രാഷ്ട്ര സഭയുടെ സെക്രടറി അമേരിക്കന്‍ പ്രേസിടന്റ്റ് ന്‍റെ വൈസ് ക്യാപ്ടന്‍ ആയി മാറാന്‍ തുടങ്ങിയ ഈ ആപല്‍ ഘട്ടത്തില്‍ സമാധാന പ്രേമികളായ ഏതാനും ലോക നേതാക്കളും ജന കൊടികളും പ്രതീക്ഷകയോടെ ഉറ്റു നോക്കിയത് ചേരി ചേരാ പ്രസ്ഥാനത്തിലേക്ക് ആയിരുന്നു..പക്ഷെ ആ രാഷ്ട്രങ്ങളില്‍ മിക്കതിനും ഒരു അഭിപ്രായം പോലും ഇല്ലാത്ത മട്ടില്‍ വൈകല്യവും പടിഞ്ഞാറന്‍ അടിമത്തവും അവയെ ഭാധിച്ചു കഴിഞ്ഞിരുന്നു..അതിന്‍റെ സമീപ കാല സാക്ഷ്യമായിരുന്നു അമേരിക്കന്‍ നിര്‍ദേശങ്ങള്‍ ശിരസാവഹിച്ചു കൊണ്ട് ഇന്ത്യ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ സമിതിയില്‍ ഇറാനെതിരെ വോട്ട് ചെയ്തത് എന്ന് നമുക്ക് ചുരുക്കി വായിക്കാം.ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ നെത്ര്സ്ഥാനതുണ്ടായിരുന്ന ഈജിപ്റ്റ്‌ പില്‍കാലത്ത് പശ്ചിമെശ്യലെ ഏറ്റവും വലിയ അമേരിക്കന്‍ സുഹൃത്തും ഇസ്രായേലിനെ അംഗീകരിച്ച ആദ്യ അറബ് രാഷ്ട്രവും ആയതും മന്‍മോഹന്റെ കാലഘട്ടതോടെ ഇന്ത്യ കാര്യമായി തന്നെ അമേരിക്കന്‍ പക്ഷത്തേക്ക് ചാഞ്ഞതും ചരിത്രത്തിന്റെ വിധി വൈപരീതം ആകാം.

     ഏതായാലും രണ്ടായിരത്തി ഒന്‍പതില്‍ ടുണീഷ്യയില്‍ നിന്നാരംഭിച്ച വിപ്ലവത്തിന്റെ ഏറ്റവും മികച്ച പര്യവസാനം ഈജിപ്തില്‍ മുര്‍സിയുടെ അധികാര ആരോഹണത്തില്‍ കലാശിച്ചത് മാത്രമാണ് എന്ന് പറയാം. പാശ്ചാത്യ കുതന്ത്രങ്ങളെ മുഴുവന്‍ തൂത്തെറിഞ്ഞു കൊണ്ടുള്ള ഈജിപ്റ്റ്‌ അധികാര കൈമാറ്റവും, പ്രതിബ്ന്ധങ്ങല്‍ക്കിടയിലും ഇറാന്‍റെ ഉറച്ച ശബ്ദത്തിനു ലോകത്ത് സ്വീകാര്യത ഏറി വരുന്നതും ചേരിചേരാ പ്രസ്ഥാനത്തിനും നിലവില്‍ നടന്നു വരുന്ന ഉച്ചകൊടിക്കും വലിയ കാലിക പ്രസക്തി തന്നെയാണ് നല്‍കുന്നത്.ലോക സാഹചര്യത്തില്‍ ഉടലെടുത്ത ഈ അപ്രതീക്ഷിത മാറ്റം ഉള്‍ക്കൊണ്ടാവനം അമേരിക്കന്‍ സമ്മര്‍ദങ്ങളെ തല്ക്കലതെക്കെങ്കിലും തള്ളി ക്കളഞ്ഞു കൊണ്ട് ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും ഐക്യ രാഷ്ട്ര സഭ സെക്രടറി ബാന്‍ കി മൂനും ഉച്ചകോടിയില്‍ സംബണ്ടിക്കുന്നത്.2015വരെയുള്ള കാലത്തേക്ക് ചേരിചേരാ പ്രസ്ഥാനത്തിന്‍റെ ചെയര്‍മാന്‍ കസേരയില്‍ ഇറാന്‍ വരുന്നത് ആ രാജ്യത്തെ സംബന്ധിച്ച് വളരെയധികം ആവശ്യമായ ഒരു ഘട്ടത്തിലാണ് എന്ന് പറയാം.ഈ പദവിയുടെ പ്രാധാന്യം മുതലെടുത് നൂറ്റി ഇരുപത് അംഗ രാജ്യങ്ങളെയും പതിനേഴു നിരീക്ഷക രാജ്യങ്ങളെയും തങ്ങളുടെ ആണവ പദ്ധതിയുടെ സ്ഥിതി വിവരക്കണക്കുകള്‍ ബോദ്യപ്പെടുത്തി അന്താ രാഷ്ട്ര സമ്മര്‍ദത്തിന്റെ തോത് കുറയ്ക്കാനും പിന്തുണ ആര്ജിക്കാനുമുള്ള ശ്രമങ്ങള്‍ ഇറാന്‍ നടതാതിരിക്കില്ല എന്നുള്ളത് കൊണ്ട് തന്നെയാണ് അതിന് തുരങ്കം വെക്കാനും  ഇന്ത്യയും യു എന്‍ സെക്രടരിയും ഉള്‍പ്പെടെയുള്ളവര്‍ തെഹ്രാനില്‍ ഇറങ്ഗാതിരിക്കാനുമുള്ള ചരട് വലികള്‍ പടിഞ്ഞാറും ഇസ്രയേലും നടത്തി കൊണ്ടിരിക്കുന്നത്. ഉച്ചകോടിയില്‍ സംബന്ധിക്കുന്ന ഏതാനും അമേരിക്കന്‍ പാവ രാജ്യങ്ങളുടെയും പ്രധിനിധികളും ബാന്‍ കി മൂനും , ലോക പോലീസ് തങ്ങളെ എല്പിച്ചിട്ടുള്ള ഉത്തര വാധിതങ്ങള്‍ വിജയ കരമായി നിറവേറ്റാന്‍ തന്നെയാകും ഒരു പക്ഷെ ഉച്ച കോടി ഹാളിലെ തങ്ങളുടെ കസേരകളില്‍ അള്ളിപ്പിടിചിരിക്കുനത് എന്ന് ചില അന്താരാഷ്‌ട്ര നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നതും അത് കൊണ്ട് തന്നെയാകും...ഏതായാലും ഇറാന്‍ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് നേരെയുള്ള സാമ്രാജ്യത്വ ഭീഷണി നെന്ജൂക്കോടെ തട്ടിയകറ്റാന്‍ ചേരിചേരാ അങ്ക രാജ്യങ്ങളും ഐക്യ രാഷ്ട്ര സഭയും ഒക്കെ പ്രായോഗികമായി ചിന്തിക്കാതെ വീണ്ടും രക്ഷാ സമിതി എന്ന അമേരിക്കന്‍ പാവ സമിതിക്ക് വിധേയപ്പെട്ട് തന്നെ തുടരുന്ന പക്ഷം ചേരിചേരാ ഉച്ചകോടിക്ക് ശേഷവും ഒരു നവലോക പിറവി സ്വപ്നങ്ങളില്‍ മാത്രമായി അവശേഷിക്കും ....

Wednesday, August 29, 2012

അണ്ണാജിയുടെയും രണ്ടു ഉണ്ണാമന്മാരുടെയും ലക്ഷ്യം തെറ്റിയ ഉണ്ണാവൃതങ്ങള്‍..

ടു ജി സ്പെക്ട്രം അഴിമതിയും സമാന സംഭവങ്ങളും പൊതു സമൂഹത്തില്‍ പ്രൌഡ ഗംബീരമായ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിമരുന്നിട്ട ഒരു സവിശേഷ ഘട്ടത്തില്‍ ആണ് അണ്ണാ ഹസരെയെന്നൊരു പടു വൃദ്ധന്‍റെ ഉള്ളിന്റെയുള്ളില്‍ ജ്വലിച്ചു നില്‍ക്കുന്നൊരു യുവ ധീരനെ നൂറ്റി ഇരുപത് കോടി ജനങ്ങളില്‍ മഹാ ഭൂരിപക്ഷത്തിനും സുപരിചിതമായത്.അണ്ണാജിയുടെ പൂര്‍വ കാല ചെയ്തികളില്‍ മതിപ്പും സംതൃപ്തിയും രേഖപ്പെടുത്തിയ ആള്‍ ഇന്ത്യ ബുജികള്‍ അക്കാലത്ത് തന്നെ അണ്ണാജിയെ ചുറ്റി പറ്റി നടന്നിരുന്ന കിരണ്‍ ബേധിയെയും അരവിന്ദ് കേജ്രിവാളിന്റെയും നിലപാടുകളില്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അഴിമതി പ്രളയത്തില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ സ്വയം ഇറങ്ങി തിരിച്ച മാലാഖമാരെ പരിരക്ഷിക്കാനും അത്തരം വിമര്‍ശനങ്ങളെ തള്ളിക്കളയാനും മുന്‍പന്തിയില്‍ നിന്നിരുന്നത് അദ്വാനിയും കൂട്ടരും തന്നെ ആയിരുന്നു.പ്രതിപക്ഷം എന്ന മോഹഭംഗം നേരിടുന്നവര്‍ക്കുള്ള കസേരയില്‍ അന്ജെട്ടു കൊല്ലമായി തളര്‍ന്നു ഇരിക്കുന്ന ബി ജെ പി നേതാക്കളെ അക്കാര്യത്തില്‍ കുറ്റം പറയുന്നതില്‍ യുക്ത്യുമില്ല..വെള്ളത്തില്‍ മുങ്ങി ചാവാന്‍ പോകുന്നവര്‍ ഈര്ക്കിളി കിട്ടിയാല്‍ പിടിച്ചു കയരാനല്ലേ ശ്രമിക്കൂ..
                   ഇന്ത്യ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഉന്നര്‍ന്നു പ്രവര്‍ത്തിച്ച ആ കാലഘട്ടത്തില്‍ രാജ്യമോന്നടങ്കം അണ്ണായോടും സഹ പ്രവര്‍ത്തകരോടും അനുഭവം പ്രകടിപ്പിച്ചു പ്രക്ഷോപങ്ങളില്‍ പങ്കാളികളായി .പല മാന്യ ദേഹങ്ങളും അനുയായി പരിവാരങ്ങളെയും കൂട്ടി ഗ്ലാമര്‍ പരിവേഷത്തോടെ സങ്ങടിപ്പിക്കപ്പെട്ട ദല്‍ഹിയിലെ സമര പന്തലില്‍ മുന്‍ നിരയില്‍ തന്നെ സീട്ടുറപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങി.അന്താരാഷ്ട്ര മാനം വരെ കൈ വന്ന ആ സുവര്‍ണ്ണ ഘട്ടത്തില്‍ ദുബായില്‍ പോലും അണ്ണാ അനുകൂല പ്രകടനം നടന്നു.ദുബായിലെ മംസാര്‍ ബീച്ചില്‍ നിന്നും ഇരുനൂറോളം അണ്ണാ അനുകൂലികള്‍ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തുകയും ദുബായ് പോലിസ് മുഴുവന്‍ അണ്ണാമാരെയും അറെസ്റ്റ്‌ ചെയ്തതും ഞാന്‍ ഓര്‍ക്കുന്നു..
                   ഏതായാലും അതിന്‍റെ മറവില്‍ ധാരാളം ഉപരി വര്‍ഗക്കാര്‍ മന്ത്രി കസേര സ്വപ്നം കാണാന്‍ ശീലിച്ചു.അങ്ങനെയാണ് വടക്കന്‍ ഇന്ത്യയുടെ മുക്ക് മൂലകളില്‍ ഉന്നത പരിചാതനായ് കഴിഞ്ഞു കൂടിയിരുന്ന അരവിന്ദ് കേജ്രിവാളും,റിടയര്‍മെന്റിനു ശേഷം പറയാന്‍  തക്ക വേലയോന്നുമില്ലാതെ കുത്തിയിരിക്കുകയായിരുന്ന കിരണ്‍ ബെദിക്കും ഫേസ് വാഷ്‌ നടത്തി ചാനല്‍ മുറികളില്‍  സജീവമായി പ്രതിഷ്ടക്കും അതുവഴി അഷ്ടിക്കും വകയായത്.
                 അണ്ണായുടെ ഉണ്ണാവ്രതം വെറും പഴങ്കഞ്ഞിയുടെ അവസ്ഥയിലേക്ക് പരിണമിച്ചപ്പോള്‍ തന്നെ സഖ്യ ഉണ്ണാമന്മാരില്‍ രൂക്ഷമായ ചേരിതിരിവ്‌ പ്രകടമായിരുന്നു.അണ്ണായേക്കാള്‍ വലിയ ഉണ്ണാമാന്‍ ആകാനുള്ള പരസ്പര മാല്സര്യതിനിടയില്‍ കിരണ്‍ ബേദിയും അരവിന്ദ് കേജ്രിവാളും പലവട്ടം വ്യത്യസ്ത ദ്രുവങ്ങളില്‍ അണി നിരന്നു...അങ്ങനെ നിരാഹാര സമരം നിരന്തര രാംലീല പ്രഹേളികയായി അധപതിച്ചതോടെ നൂറ്റി ഇരുപത് കോടിയുടെ പ്രതീക്ഷകള്‍ വീണ്ടും സ്പെക്ട്രം കണക്കെ കറങ്ങാന്‍ തുടങ്ങി.തങ്ങളുടെ മനസ്സിനെ തീവ്രമായി അഭിലഷിച്ചിട്ടുള്ള അധികാര മോഹത്തിന്റെ കഥന കഥ ജനങ്ങളോട് തുറന്ന് പറയേണ്ടി വന്ന ഗതികേടിലെക്കാന് അണ്ണായെയും സംഗതെയും ഈ ഒരു പര്യവസാനം കൊണ്ടെത്തിച്ചത്..അപകടം മണത്ത നിരവധി ഭൂഷന്മാര്‍ അപ്പോഴേക്കും അണ്ണായെ കൈ വിട്ടിരുന്നു.ഈ തുറന്ന് പറച്ചിലിനെ തുടര്‍ന്ന് നഷ്ടപ്പെട്ട പൊതുജന പിന്തുണ തിരിച്ചു കിട്ടാനുള്ള ചീപ് തന്ത്രമായി മാത്രമേ കേജ്രിവാലിന്റെ നേത്രത്വത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി,പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ വീടുകളിലേക്ക് സംയുക്ത പ്രകടനത്തെ കാണേണ്ടതുള്ളൂ.പ്രകടനത്തില്‍ ബി ജെ പി  നേതാവിന്റെ വീട് കൂടി ഉള്‍പെടുത്തിയാല്‍ തങ്ങള്‍ ബി ജെ പി പക്ഷക്കാരാനെന്നുള്ള ജനങ്ങളുടെ തെറ്റിധാരണയില്‍ അല്പം മാറ്റം സൃഷ്ടിക്കാം എന്നും അത് വഴി നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടും ആര്ജിചെടുക്കാം എന്നുള്ള കണക്കു കൂട്ടലിലാണ് ആ ചടങ്ങും പതിവ് പോലെ സങ്ങടിപ്പിക്കപ്പെട്ടത്.
               അതെ സമയം തുടക്കം മുതല്‍ തങ്ങളെ അനുകൂലിച്ചു വരുന്ന ബി ജെ പി സഖാക്കളെ കൂടെ നിര്‍ത്താനുള്ള ഒരു ഉപായമെന്നോണം കിരണ്‍ ബേദി ഭിന്ന നിരയില്‍ അണി നിരക്കുന്നതായും അഭിനയിച്ചു.....മനസ്സിലായില്ലേ ...ബി ജെ പി യെ മുഷിപ്പിക്കാനും വയ്യ ..എന്നാല്‍ തങ്ങള്‍ ബി ജെ പി പക്ഷക്കരല്ലെന്നു വേറെ ഒരു പക്ഷത്തെ ബോധിപ്പിക്കുകയും ചെയ്യാം..ഈ ഉണ്ണാമാന്മാരുടെ ഒരു ബുദ്ധി....അണ്ണാജീ ...കേജ്രിവാള്‍ജീ, ബേദിജീ ..നമിച്ചിരിക്കുന്നു ......നമോവാകം....