Thursday, August 30, 2012

നാം ഉച്ചകോടി : നവ ലോക പിറവി സ്വപ്നങ്ങളില്‍ മാത്രം ..




അണ്വായുധ നിര്‍മാണത്തിന്റെ പേരില്‍ തെഹ്രാന്റെ ആകാശത്തേക്ക് ഇസ്രായേലിന്റെ കാര്‍മികത്വത്തില്‍ പടിഞ്ഞാറന്‍ ശക്തികള്‍ ഉരുട്ടി വിട്ട കാര്‍മേഗങ്ങളെ തല്‍കാലതെക്കെങ്കിലും തടഞ്ഞു നിര്‍ത്താന്‍ ഇപ്പോള്‍ നടക്കുന്ന ചേരി ചേരാ ഉച്ച കോടിക്ക് പ്രാപ്തിയുണ്ടോ എന്നത് സംശയകരമാനെങ്കിലും യാങ്കി അമ്മാവന്റെയും കൂട്ട് പിനയാലുകളുടെയും കണ്നുരുട്ടലുകളെ ഭാഗികമായി എങ്കിലും അവഗണിച്ചു കൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു എന്‍ സെക്രടറി ബാന്‍ കി മൂനും ഇറാനില്‍ എത്തിയിട്ടുള്ളത് എന്ന് പശ്ചിമേഷ്യയില്‍ സമാധാനം പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യാശിക്കാം..

     1961 ചേരി ചേരാ പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ ദീര്‍ഘ ദര്ഷികലായ അഞ്ചു ലോക നേതാക്കള്‍ ബല്ഗ്രെടില്‍ ഒരുമിച്ചു കൂടിയപ്പോള്‍,ശീത സമരത്തെ തുടര്‍ന്ന് ഇരു ചേരികളായി വിഭജിക്കപ്പെട്ടിരുന്ന വന്‍ ശക്തികള്‍ക്കു ഒരു കൂട്ടം വിവേക മതികലായ ഭരണാധികാരികളില്‍ നിന്നുള്ള നല്ല ഒരു മറുപടിയും നിക്ഷ്പക്ഷമായി ചിന്തിക്കാന്‍ പക്വത നേടിയിരുന്ന മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഒരു സുരക്ഷിത ചെരിയുമായിരുന്നു സൃഷ്ടിക്കപ്പെട്ടത് ..ലോക മഹാ യുദ്ധങ്ങളില്‍ വിറങ്ങലിച്ചും സമാധാന്ന ജീവിതം സ്വപ്നം കണ്ടും കഴിഞ്ഞിരുന്ന മൂന്നാം ലോക രാജ്യങ്ങള്‍ക്ക് പുതു ലോക ക്രമത്തെ കുറിച്ച് സ്വപ്നം കാണാന്‍ ഊര്‍ജ്ജം പകരുന്നതായിരുന്നു ആ ചുവടു വെപ്പ്.അതിന് നിര്‍മാനാത്മാകമായ നേത്രത്വം നല്‍കിയതാവട്ടെ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവും ഈജിപ്റ്റ്‌ പ്രസിടന്റ്റ് ആയിരുന്ന ജമാല്‍ അബ്ദുനസര്‍ ഉം ചെര്നായിരുന്നു.

     എന്നാല്‍ സോവിയറ്റ് യൂണിയന്റെ ശിധിലീകരണവും അതിന് പകരമാകാന്‍ അവശിഷ്ട റഷ്യക്ക് കഴിയാതെ വന്നതും ലോകത്തിന്‍റെ തന്നെ മേല്‍ നിത്യ ശാപവും തീമാഴയുമായ് വര്ഷിക്കുമാറുള്ള ഏക ദ്രുവ വര്‍ത്തമാന കാല ദുരന്തത്തിലേക്ക് വഴി വെക്കുകയായിരുന്നു.അതിന്‍റെ തിക്ത ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതും ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആയി യിരുന്നു..ദൈവം  കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ പ്രകൃതി വിഭവങ്ങള്‍ അതിന് പ്രത്യക്ഷമോ പരോക്ഷമോ ആയ കാരണങ്ങള്‍ ആയി ഭാവിച്ചു എന്ന് മാത്രം.ചേരിചേരാ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തദവസരങ്ങളില്‍ പാളിച്ച നിക്ഷ്പക്ഷതയില്ലയ്മയും മൌനവും ആഗോള സാമ്പത്തിക മാന്ദ്യം,പ്രകൃതി വിഭവങ്ങളുടെ തെറ്റായ വിതരണം ചെയ്യപ്പെടല്‍,കടുത്ത ദാരിദ്ര്യം തുടങ്ങി  ഇന്ന് പല തരത്തില്‍ ലോക ജനത മുഴുവന്‍ അനുഭവിക്കേണ്ട ഒരു ദുരന്ത പര്യവസാനതിലെക്കാന് കൊണ്ടെതിചിട്ടുള്ളത്.
  
    സെപ്തംബര്‍ പതിനൊന്നു ആക്രമണത്തോടെ ഐക്യ രാഷ്ട്ര സഭയെ പോലും നോക്ക് കുത്തികലാക്കി ലോകം പൂര്‍ണമായും അമേരിക്കന്‍ പക്ഷത്തേക്ക് കേന്ദ്രീകരിക്കപ്പെട്ടു..അവിടെ നീതിക്കോ നിക്ഷ്പക്ഷതക്കോ സ്ഥാനമുണ്ടായിരുന്നില്ല..ജീവിക്
കണോ അതോ മരിക്കണോ എന്നുള്ള ഗുണ്ടാ ഗ്രന്ഥങ്ങളിലെ ചോദ്യം അന്താരാഷ്‌ട്ര തലത്തില്‍ അമേരിക്കയും സക്യ കക്ഷികളും ഉയര്‍ത്തി വിട്ടപ്പോള്‍, രാഷ്ട്രീയ അധികാരങ്ങള്‍ക്കും നിലനില്പുകള്‍ക്കും വേണ്ടി ആര്‍ക്കു വേണമെങ്കിലും ദാസ്യ വേല ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തി എടുത്തിരുന്ന നട്ടെല്ലും കാഴ്ചപ്പാടും നഷ്ടപ്പെട്ട ഭരണാധികാരികള്‍ മൂന്നാം ലോക രാജ്യങ്ങളെ യാങ്കി ചേരിയിലെ കൂറുള്ള പട്ടികള്‍ ആക്കിയതിലൂടെ ചേരി ചേരാ പ്രസ്ഥനതിന്റെയെന്നല്ല ഐക്യ രാഷ്ട്ര സഭയുടെ പോലും വില റബ്ബര്‍ സ്റ്റാമ്പുകളെക്കാള്‍ ഇടിഞ്ഞു വീഴുകയും ഐക്യ രാഷ്ട്ര സഭയുടെ പൂര്‍ണ നിയന്ത്രണം രക്ഷ സമിതി എന്ന പടിഞ്ഞാറന്‍ താല്പര്യക്കരാല്‍ മാത്രം നിയന്ത്രിക്കപ്പെടുകയും നയങ്ങള്‍ തീരുമാനിക്കപ്പെടുകയും ചെയ്തു.ഐക്യ രാഷ്ട്ര സഭയുടെ സെക്രടറി അമേരിക്കന്‍ പ്രേസിടന്റ്റ് ന്‍റെ വൈസ് ക്യാപ്ടന്‍ ആയി മാറാന്‍ തുടങ്ങിയ ഈ ആപല്‍ ഘട്ടത്തില്‍ സമാധാന പ്രേമികളായ ഏതാനും ലോക നേതാക്കളും ജന കൊടികളും പ്രതീക്ഷകയോടെ ഉറ്റു നോക്കിയത് ചേരി ചേരാ പ്രസ്ഥാനത്തിലേക്ക് ആയിരുന്നു..പക്ഷെ ആ രാഷ്ട്രങ്ങളില്‍ മിക്കതിനും ഒരു അഭിപ്രായം പോലും ഇല്ലാത്ത മട്ടില്‍ വൈകല്യവും പടിഞ്ഞാറന്‍ അടിമത്തവും അവയെ ഭാധിച്ചു കഴിഞ്ഞിരുന്നു..അതിന്‍റെ സമീപ കാല സാക്ഷ്യമായിരുന്നു അമേരിക്കന്‍ നിര്‍ദേശങ്ങള്‍ ശിരസാവഹിച്ചു കൊണ്ട് ഇന്ത്യ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ സമിതിയില്‍ ഇറാനെതിരെ വോട്ട് ചെയ്തത് എന്ന് നമുക്ക് ചുരുക്കി വായിക്കാം.ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ നെത്ര്സ്ഥാനതുണ്ടായിരുന്ന ഈജിപ്റ്റ്‌ പില്‍കാലത്ത് പശ്ചിമെശ്യലെ ഏറ്റവും വലിയ അമേരിക്കന്‍ സുഹൃത്തും ഇസ്രായേലിനെ അംഗീകരിച്ച ആദ്യ അറബ് രാഷ്ട്രവും ആയതും മന്‍മോഹന്റെ കാലഘട്ടതോടെ ഇന്ത്യ കാര്യമായി തന്നെ അമേരിക്കന്‍ പക്ഷത്തേക്ക് ചാഞ്ഞതും ചരിത്രത്തിന്റെ വിധി വൈപരീതം ആകാം.

     ഏതായാലും രണ്ടായിരത്തി ഒന്‍പതില്‍ ടുണീഷ്യയില്‍ നിന്നാരംഭിച്ച വിപ്ലവത്തിന്റെ ഏറ്റവും മികച്ച പര്യവസാനം ഈജിപ്തില്‍ മുര്‍സിയുടെ അധികാര ആരോഹണത്തില്‍ കലാശിച്ചത് മാത്രമാണ് എന്ന് പറയാം. പാശ്ചാത്യ കുതന്ത്രങ്ങളെ മുഴുവന്‍ തൂത്തെറിഞ്ഞു കൊണ്ടുള്ള ഈജിപ്റ്റ്‌ അധികാര കൈമാറ്റവും, പ്രതിബ്ന്ധങ്ങല്‍ക്കിടയിലും ഇറാന്‍റെ ഉറച്ച ശബ്ദത്തിനു ലോകത്ത് സ്വീകാര്യത ഏറി വരുന്നതും ചേരിചേരാ പ്രസ്ഥാനത്തിനും നിലവില്‍ നടന്നു വരുന്ന ഉച്ചകൊടിക്കും വലിയ കാലിക പ്രസക്തി തന്നെയാണ് നല്‍കുന്നത്.ലോക സാഹചര്യത്തില്‍ ഉടലെടുത്ത ഈ അപ്രതീക്ഷിത മാറ്റം ഉള്‍ക്കൊണ്ടാവനം അമേരിക്കന്‍ സമ്മര്‍ദങ്ങളെ തല്ക്കലതെക്കെങ്കിലും തള്ളി ക്കളഞ്ഞു കൊണ്ട് ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും ഐക്യ രാഷ്ട്ര സഭ സെക്രടറി ബാന്‍ കി മൂനും ഉച്ചകോടിയില്‍ സംബണ്ടിക്കുന്നത്.2015വരെയുള്ള കാലത്തേക്ക് ചേരിചേരാ പ്രസ്ഥാനത്തിന്‍റെ ചെയര്‍മാന്‍ കസേരയില്‍ ഇറാന്‍ വരുന്നത് ആ രാജ്യത്തെ സംബന്ധിച്ച് വളരെയധികം ആവശ്യമായ ഒരു ഘട്ടത്തിലാണ് എന്ന് പറയാം.ഈ പദവിയുടെ പ്രാധാന്യം മുതലെടുത് നൂറ്റി ഇരുപത് അംഗ രാജ്യങ്ങളെയും പതിനേഴു നിരീക്ഷക രാജ്യങ്ങളെയും തങ്ങളുടെ ആണവ പദ്ധതിയുടെ സ്ഥിതി വിവരക്കണക്കുകള്‍ ബോദ്യപ്പെടുത്തി അന്താ രാഷ്ട്ര സമ്മര്‍ദത്തിന്റെ തോത് കുറയ്ക്കാനും പിന്തുണ ആര്ജിക്കാനുമുള്ള ശ്രമങ്ങള്‍ ഇറാന്‍ നടതാതിരിക്കില്ല എന്നുള്ളത് കൊണ്ട് തന്നെയാണ് അതിന് തുരങ്കം വെക്കാനും  ഇന്ത്യയും യു എന്‍ സെക്രടരിയും ഉള്‍പ്പെടെയുള്ളവര്‍ തെഹ്രാനില്‍ ഇറങ്ഗാതിരിക്കാനുമുള്ള ചരട് വലികള്‍ പടിഞ്ഞാറും ഇസ്രയേലും നടത്തി കൊണ്ടിരിക്കുന്നത്. ഉച്ചകോടിയില്‍ സംബന്ധിക്കുന്ന ഏതാനും അമേരിക്കന്‍ പാവ രാജ്യങ്ങളുടെയും പ്രധിനിധികളും ബാന്‍ കി മൂനും , ലോക പോലീസ് തങ്ങളെ എല്പിച്ചിട്ടുള്ള ഉത്തര വാധിതങ്ങള്‍ വിജയ കരമായി നിറവേറ്റാന്‍ തന്നെയാകും ഒരു പക്ഷെ ഉച്ച കോടി ഹാളിലെ തങ്ങളുടെ കസേരകളില്‍ അള്ളിപ്പിടിചിരിക്കുനത് എന്ന് ചില അന്താരാഷ്‌ട്ര നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നതും അത് കൊണ്ട് തന്നെയാകും...ഏതായാലും ഇറാന്‍ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് നേരെയുള്ള സാമ്രാജ്യത്വ ഭീഷണി നെന്ജൂക്കോടെ തട്ടിയകറ്റാന്‍ ചേരിചേരാ അങ്ക രാജ്യങ്ങളും ഐക്യ രാഷ്ട്ര സഭയും ഒക്കെ പ്രായോഗികമായി ചിന്തിക്കാതെ വീണ്ടും രക്ഷാ സമിതി എന്ന അമേരിക്കന്‍ പാവ സമിതിക്ക് വിധേയപ്പെട്ട് തന്നെ തുടരുന്ന പക്ഷം ചേരിചേരാ ഉച്ചകോടിക്ക് ശേഷവും ഒരു നവലോക പിറവി സ്വപ്നങ്ങളില്‍ മാത്രമായി അവശേഷിക്കും ....

No comments:

Post a Comment