Wednesday, September 5, 2012

ദൈവ കണം: അറിഞ്ഞതും അറിയേണ്ടതും

    ജിദ്ധയിലെ പ്രമുഖ മത സാംസ്കാരിക സങ്ങടനയായ ഐ ഡി സി കഴിഞ്ഞ ആഴ്ച സംഗടിപ്പിച്ച  വന്‍ കാലിക പ്രസക്തിയുള്ള ഒരു  സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയതിലുള്ള സന്തോഷം എന്‍റെ കൂട്ടുകാരുമായി ഞാന്‍ ഇവിടെ പങ്കു വെക്കട്ടെ..അതോടൊപ്പം ഇത്തരം ഒരു വേദിയിലേക്ക് എന്നെ ക്ഷണിച്ച ഐ ഡി ചീഫ് പട്രന്‍ കെ ടി എം കുട്ടി സാഹിബ്‌,അദേഹത്തിന് എന്നെ പരിചയപ്പെടുത്തിയ ജലീല്‍ കണ്ണമംഗലം എന്നിവരോട് ആഴത്തിലുള്ള നന്ദിയും ക്രിതക്ഞ്ഞതയും പങ്കു വെക്കാനും ഞാന്‍ ഈ അവസരം വിനിയിഗിക്കട്ടെ ...

        ഐ എസ് ആര്‍ ഓ മുന്‍ ശാസ്ത്രക്ജനും പ്രമുക ഫിസിസ്റ്റും (ഫിസിക്സില്‍ ആഴത്തില്‍ ഗവേഷണം നേടിയ വ്യക്തി ) മലയാളിയും ആയ ഡോക്ടര്‍ പി എം അബ്ദുസ്സലാം ആയിരുന്നു വിഷയം അവതരിപ്പിച്ചത്.പത്ര വാര്‍ത്തകളില്‍ നിന്നും ദൈവ കണം എന്ന് പേര് കേട്ട് അന്തം വിട്ടു നിന്നിട്ടുള്ള ,അതെ സമയം അതിന്‍റെ യാതാര്‍ത്ഥ്യം അറിയാന്‍ മനസ്സ് വെമ്പുന്ന ഒരു വന്‍ ജനക്കൂട്ടം അവിടെ തടിച്ചു കൂടിയത് ഡോക്ടര്‍ അബ്ദുസ്സലാം സാറില്‍ നിന്നും അത് നേരിട്ട് മനസ്സിലാക്കാം എന്നുള്ള ആഗ്രഹത്തോടെ തന്നെയായിരിക്കണം..

   രണ്ടായിരത്തി പന്ത്രണ്ടുജൂലായ്‌ നാലിന് പത്ര മാധ്യമങ്ങളില്‍ കൂടി പുറത്ത് വന്ന "ദൈവ കണം സ്ഥിരീകരിച്ചു" എന്ന  വാര്‍ത്ത അന്ന് മുതലേ മനസ്സില്‍ ഒരു നൂറു ചോദ്യങ്ങള്‍ മുളപ്പിച്ചിരുന്നു .ഉത്തരം നല്‍കി മനസ്സിനെ ശാന്തമാക്കാന്‍ അറിയാവുന്ന വ്യക്തികളെയും മാര്‍ഗങ്ങങ്ങളെയും സമീപിച്ചുവെങ്കിലും സംത്രിപ്തമല്ലാത്ത ഉത്തരങ്ങള്‍ മനസ്സിന് സമ്മാനിച്ചത് സംശയങ്ങളുടെ ശാക്തീകരണം അല്ലാതെ മറ്റൊന്നുമായിരുന്നില്ല..എന്നാല്‍ സമാനമായ കാര്യങ്ങളില്‍ നേരിട്ട് പങ്കു വഹിച്ചിട്ടുള്ള ഡോക്ടര്‍ അബ്ദുസലാം സാറിന്റെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതോടെ മിക്ക ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയ പരീക്ഷാര്തിയുടെ സന്തോഷത്തോടെയാണ് ജിക്ഞാസയോടെ അവിടെ കൂടിയ പുരുഷരം  പിരിഞ്ഞിട്ടുണ്ടാവുക  എന്ന് ഞാന്‍ മനസ്സിലാക്കുന്നു ..

   ഒരു പൊട്ടിതെറിയില്‍ നിന്നും പ്രബന്ജം ഉത്ഭവിച്ചു എന്നും ആ പൊട്ടിതെറിയെ  തുടര്‍ന്ന് രൂപപ്പെട്ട വിവിധ  കണങ്ങള്‍ ചേര്‍ന്ന് ഭൂമിയുല്പ്പെടെയുള്ള ഗ്രഹങ്ങളും മറ്റും രൂപപ്പെട്ടു എന്നുമായിരുന്നല്ലോ കാലങ്ങളായി നമ്മള്‍ പഠിച്ചു വന്നിട്ടുള്ളത്..എന്നാല്‍ ആ പൊട്ടിത്തെറിക്ക് പ്രേരകമായ ഊര്‍ജ്ജം എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നും അതിനെ തുടര്‍ന്ന് രൂപപ്പെട്ട വിവിധ കണങ്ങളെ സംയോജിപ്പിക്കുന്ന  ആ കണം അഥവാ പാര്‍ട്ടിക്കിള്‍ എന്തായിരുന്നു എന്നുമുള്ള ചോദ്യങ്ങള്‍ ശാസ്ത്ര ലോകത്തെ അലട്ടിക്കൊണ്ടെയിരുന്നു..ആ ഉത്തരത്തിനു വേണ്ടി കാലങ്ങളായി ശ്രമിക്കുന്ന ശാസ്ത്ര ലോകത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍ ദൈവ കണം ആയതില്‍ ശാസ്ത്ര ലോകത്തേക്കാള്‍ സന്തോഷിചിരിക്കുക മതങ്ങള്‍ ആയിരിക്കും എന്നതില്‍ തര്‍ക്കമില്ല..കാരണം വിവിധ മതങ്ങള്‍ പ്രബന്ജ ഉല്‍പത്തിയുടെ വിവരങ്ങള്‍ പങ്കു വെച്ചപ്പോഴും അതിനെ പൂര്‍ണ്ണമായും ശരി വെക്കാന്‍ ശാസ്ത്ര ലോകം മടിച്ചു നിന്നിരുന്നു... ഈ ശാസ്ത്രങ്ക്ജരും ദൈവ വിശ്വാസികളായിരുന്നിട്ടും..

        സ്വിട്സര്‍ലാന്റിലെ ജനീവക്കടുത് ഭൂമിക്കുള്ളിലായി ലാര്‍ജ് ഹെട്രോണ്‍ കൊലീടര്‍ എന്ന പരീക്ഷണ പേടകം ഒരുക്കാന്‍ യൂറോപ്യന്‍ ഒര്‍ഗനൈസശന്‍ ഫോര്‍ നൂക്ലിയര്‍ റിസേര്‍ച് (CERN)ചിലവഴിച്ചത് പത്തു വര്‍ഷങ്ങളും എണ്ണിയാല്‍ തീരാത്ത കോടികളും ആയിരുന്നു..സ്ഫോടനത്തിന് ഹേതുവായ ഊര്‍ജ്ജം പ്രോടോണ്‍ കണങ്ങളെ തമ്മില്‍ കൂട്ടിയിടിപ്പിക്കുന്നതിലൂടെ വിഘടിപ്പിക്കാന്‍ കഴിയുമോ എന്നായിരുന്നു പ്രധാനമായും ശാസ്ത്രങ്ക്ജന്മാര്‍ കണ്ടെത്താന്‍ ശ്രമിച്ചത്   ..അങ്ങനെ രണ്ടായിരത്തി എട്ടു സെപ്തംബര്‍ പത്തിന് ആറ്റത്തിന്റെ അടിസ്ഥാന ഘടഗങ്ങളില്‍ ഒന്നായ പ്രോടോണ്‍ കണത്തെ കൊളീഡറിലൂടെ  വിജയകരമായി കടത്തി വിടാന്‍ ശാസ്ത്രക്ഞ്ഞന്മാര്‍ക്ക് കഴിഞ്ഞുവെങ്കിലും ഹീലിയം ഗ്യാസ് അപ്രതീക്ഷിതമായി പുറം തള്ളപ്പെട്ടതിനെതുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഒന്‍പതു ദിവസങ്ങള്‍ക്കു ശേഷം താല്‍ക്കാലികമായി പരീക്ഷണം നിര്‍ത്തി വെച്ചു...തകരാറുകള്‍ പരിഹരിക്കപ്പെട്ടതിനു ശേഷം പരീക്ഷണങ്ങള്‍ തുടര്‍ന്നു വരവേ രണ്ടായിരത്തി ഒന്‍പതു നവംബര്‍ ഇരുപതിന് വീണ്ടും പ്രോടോണ്‍ കണങ്ങളെ കൊളീട റിലൂടെ കടത്തി വിടുകയും മൂന്നു ദിവസങ്ങള്‍ക്കു ശേഷം പ്രോടോണ്‍ ബീമുകള്‍ തമ്മില്‍ കൊളീടറില്‍ വെച്ചു കൂട്ടിയിടിക്കുകയും ചെയ്തു.... അതായിരുന്നു റികോര്‍ട് ചെയ്യപ്പെട്ട ആദ്യത്തെ കൂട്ടിയിടി എങ്കിലും രണ്ടായിരതിപത്ത് മാര്‍ച് മുപ്പതിന് വിജയകരമായി പര്യവസാനിച്ചതായിരുന്നു ഏറ്റവും ശക്തിയേറിയ പ്രോടോണ്‍ കൂട്ടിയിടി...അതോടെ പുതു ജീവന്‍ വെച്ച CERN പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു..

     അങ്ങനെ രണ്ടായിരത്തിപന്ത്രണ്ട് ജൂലായ്‌ നാലിന് ലാര്‍ജ് ഹെട്രോണ്‍ കൊളീടറിലെ CMS, ATLAS ടീമുകള്‍ തങ്ങളുടെ ആ കണ്ടെത്തല്‍ ലോകത്തോടായി തുറന്നു പറഞ്ഞു...പ്രോടോണുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ചു കണ്ടെത്താന്‍ ശ്രമിച്ച ആ പാര്‍ട്ടിക്കിള്‍ കണ്ടെത്തിയിരിക്കുന്നു..പക്ഷെ അതിലെ കണങ്ങളെ(Sticky Field) ഇനിയും വേര്‍തിരിച്ചെടുക്കാന്‍ തങ്ങള്‍ക്കു സാധിച്ചിട്ടില്ല ...അങ്ങനെ വിധി വൈപര്യീതം എന്നോണം അര്‍ഹിച്ച പേര് തന്നെ ആ കണത്തിനു കിട്ടി ...ഗോഡ്സ് പര്ട്ടിക്കില്‍ അഥവാ ദൈവ കണം .(Higgs Bosson Particle or Gods Particle)...

   അതായത് ഒരു പൊട്ടിത്തെറിയെതുടര്‍ന്നു രൂപപ്പെട്ട വിവിധയിനം കണങ്ങള്‍ കൂടിച്ചേര്‍ന്നു ഭൂമിയും മറ്റു ഗ്രഹങ്ങളും രൂപം കൊണ്ട് എന്ന് പറയുന്ന ശാസ്ത്രക്ഞ്ഞന്മാര്‍ മേല്പറഞ്ഞ വിവിധയിനം കണങ്ങള്‍ കൂടിച്ചേരാന്‍ സഹായകമായ ആ പര്‍ട്ടിക്കുലര്‍ വസ്തുവിനെ (Sticky Field) ദൈവത്തിനു തന്നെ വിട്ടു കൊടുത്തു എന്ന് പരോക്ഷമായി പറയാം...ഒടുവില്‍ മതങ്ങള്‍ പറഞ്ഞതിന് കോളീടര്‍  ടീം ഒരു ഉറപ്പ് നല്‍കുന്നതില്‍ എത്തി കാര്യങ്ങള്‍ എന്ന് വിവക്ഷ ......പ്രബന്ജം ഒരു ഉത്തരം ആണെങ്കില്‍ അതിന്‍റെ ചോദ്യം എന്തായിരിക്കും എന്ന CERN ഉയര്‍ത്തിയ ചോദ്യം അവസാനം ദൈവത്തിലേക്ക് തന്നെ മടങ്ങി എന്ന് വേണമെങ്കിലും പറയാം ..ദൈവ കണം സത്യമായാലും മിഥ്യ ആയാലും ദൈവ വിശ്വാസികളായ ലോകത്തെ ഭൂരിപക്ഷം പേര്‍ക്കും ദൈവത്തെ സ്തുതിക്കാനും വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് ദൈവ വിചാരം ഉണ്ടാകാനുമുള്ള ഒരു അവസരംകൂടി കിട്ടി എന്ന് നമുക്ക് പ്രത്യാശിക്കാം.....

        

8 comments:

  1. ഈ പരിപാടി കഴിഞ്ഞതിനു ശേഷമാണ് ഇതിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. തീര്‍ച്ചയായും ഒരു നഷ്ടബോധം മനസ്സിലുണ്ട്. ഒരു നല്ല വിവരണം നല്‍കിയ താങ്കള്‍ക്ക് നന്ദി അറിയിക്കുന്നതോടൊപ്പം ഇത് സംബന്ടിച്ച കൂടുതല്‍ അറിയാനും എഴുതാനും അങ്ങേക്ക്‌ കഴിയട്ടെ എന്നാശംസിക്കുന്നു

    ReplyDelete
    Replies
    1. ടിയര്‍ നിയാസ് ബായ് ..നല്ല വാക്കുകള്‍ക്ക് നന്ദി..താങ്കള്‍ പറഞ്ഞ പോലെ ഇതില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത് തീര്‍ച്ചയായും ഒരു നഷ്ടം തന്നെയായിരിക്കും ...എന്നാലും ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ആ മനസ്സ് എനിക്ക് വായിക്കാന്‍ കഴിയുന്നുണ്ട് ..തീര്‍ച്ചയായും ഈ വിഷയത്തെ കുറിച്ച് വിശധമായ ഒരു ആര്‍ട്ടിക്കിള്‍ എഴുതുന്നുണ്ട് ....താങ്കളെ പോലുള്ള അറിവ് ആഗ്രഹിക്കുന്നവര്‍ക്ക് അത് ഉപകാരപ്പെട്ടാല്‍ അത് എനിക്ക് അങ്ങേയറ്റത്തെ സംതൃപ്തി നല്‍കും ....

      Delete
  2. ninte groupil aano jaleel kannamangalam work cheyyunnathu ennum saudi vartha kelkumbol ayalude name kelkan sadhikkal und

    ReplyDelete
    Replies
    1. അല്ല ജലീല്ക്ക ഏഷ്യാനെറ്റില്‍ ആണ് ..ഞാന്‍ കൈരളിയിലും ..പക്ഷെ അദ്ദേഹം എന്‍റെ നല്ല ഒരു ഫ്രണ്ടും വഴികാട്ടിയുമാണ്..പുതുതായി ഇവിടെ എത്തിയ എനിക്ക് അദ്ദേഹം നല്‍കിയ പിന്തുണയും പരിഗണനയും എന്നെ സംബന്ദിച്ചു വളരെ വിലപ്പെട്ടതാണ്‌...

      Delete
  3. This comment has been removed by the author.

    ReplyDelete
  4. വാസ്തവത്തില്‍ ഹിഗ്ഗ്സ് കണം ഭൌതിക ശാസ്ത്രത്തില്‍ അവസാന വാക്കല്ല തന്നെ. ഈ തരത്തിലുള്ള വാദഗതികള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്ന ഒരു കൊച്ചു ഖുര്‍ആന്‍ ശകലം ഇങ്ങനെ: "അവര്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞ വിജ്ഞാനം ഇത്രമാത്രം'' (ഖുര്‍ആന്‍ 53:30).
    ഒരുപാട് നല്ല വിവരങ്ങള്‍ പങ്കുവെച്ച പ്രിയ കൂട്ടുകാരന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ,,

    ReplyDelete
  5. നല്ല വാക്കുകള്‍ക്ക് നന്ദി മൂസ ...താങ്കള്‍ സൂചിപ്പിച്ച ഇതേ ഖുര്‍ആന്‍ സൂക്തം ഓര്‍മിപ്പിച്ചു കൊണ്ടാണ് ആ സെമിനാറിന് കര്‍ട്ടന്‍ ഇട്ടത് ....ഞാന്‍ അറിഞ്ഞ ഒരു വലിയ കാര്യത്തെ പറ്റിയുള്ള ചെറിയ അറിവ് എന്‍റെ പ്രിയ കൂട്ടുകാര്‍ക്കും ഉപകരപ്പെടാന്‍ വേണ്ടി എന്‍റെ പരിമിതമായ അറിവ് വെച്ച് ഷെയര്‍ ചെയ്തു എന്ന് മാത്രം..എന്‍റെ സുഹൃത്തുക്കളുടെയും ഗുണകാംക്ഷികളുടെയും സ്നേഹവും പിന്തുണയും ഇനിയും ഇനിയും എഴുതാന്‍ എനിക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത് ..

    ReplyDelete
  6. This comment has been removed by the author.

    ReplyDelete